NEWS UPDATE

6/recent/ticker-posts

ഡിഫന്‍ഡര്‍ ഡീസല്‍ പതിപ്പ് എത്തി: 94.36 ലക്ഷം രൂപ മുതൽ വില

ഡിഫന്‍ഡര്‍ ഡീസല്‍ വേര്‍ഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ജാഗ്വര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍. എസ്ഇ, എച്ച്എസ്ഇ, എക്‌സ് ഡൈനാമിക് എച്ച്എസ്ഇ, എക്‌സ് എന്നീ നാല് വേരിയന്റുകളില്‍ ഡീസല്‍ വകഭേദം ലഭിക്കും. 94.36 ലക്ഷം രൂപ മുതലാണ് ഇന്ത്യ എക്‌സ് ഷോറൂം വിലയെന്ന് സിഗ് വീല്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.[www.malabarflash.com]


3.0 ലിറ്റര്‍, ഇന്‍ലൈന്‍ 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 4,000 ആര്‍പിഎമ്മില്‍ 296 ബിഎച്ച്പി കരുത്തും 1,500 നും 2,500 നുമിടയില്‍ ആര്‍പിഎമ്മില്‍ 650 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

ഇന്ത്യയില്‍ ഇതുവരെ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ലഭിച്ചിരുന്നത്. 2.0 ലിറ്റര്‍ ഇന്‍ജീനിയം എന്‍ജിനാണ് പെട്രോള്‍ വേര്‍ഷന്‍ ഉപയോഗിക്കുന്നത്.ഈ മോട്ടോര്‍ 296 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം സവിശേഷതയാണ്.

പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗം കൈവരിക്കാന്‍ ഡിഫെന്‍ഡര്‍ 90 വകഭേദത്തിന് 6.7 സെക്കന്‍ഡും ഡിഫെന്‍ഡര്‍ 110 വകഭേദത്തിന് 7 സെക്കന്‍ഡും മതി.

Post a Comment

0 Comments