കോട്ടയം നഗരത്തിലെ ടെക്സ്റ്റൈൽസ് ഷോപ്പ് ജീവനക്കാരിയായ നിഷ ജോലിക്കായി രാവിലെ ഭർത്താവ് പ്രകാശിനൊപ്പം സ്കൂട്ടറിൽ കോട്ടയത്തേക്ക് വരുന്പോഴാണ് അപകടമുണ്ടായത്. പാലത്തിൽ വച്ച് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടർ ടോറസ് ലോറിയെ മറികടക്കുന്നതിനിടെ എതിരേ മറ്റൊരു വാഹനം എത്തിയപ്പോൾ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും നിഷ വീഴുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.
റോഡിലേക്കു വീണ നിഷയുടെ തലയിലൂടെ ടോറസ് ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി ശരീരം തിരിച്ചറിയാനാകാത്തവിധം ഛിന്നഭിന്നമായതായി ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെത്തുടർന്നു മണിക്കൂറുകളോളം എംസി റോഡിൽ ഗതാഗതം സ്തംഭിച്ചു.
0 Comments