NEWS UPDATE

6/recent/ticker-posts

തെ​ര​ഞ്ഞെ​ടു​പ്പ്​ പ്രചാരണത്തിനിടെ ഹൃദയാഘാതം: രാജ്യസഭ എം.പി മരിച്ചു

ചെ​ന്നൈ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​ത്തി​ൽ​ അ​ണ്ണാ ഡി.​​എം.​കെ രാ​ജ്യ​സ​ഭാം​ഗ​മാ​യ എ. ​മു​ഹ​മ​ദ്​ ജാ​ൻ (72) അ​ന്ത​രി​ച്ചു.[www.malabarflash.com]


ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ വെ​ല്ലൂ​ർ ജി​ല്ല​യി​ലെ റാ​ണി​പേ​ട്ട വാ​ലാ​ജ​ക്ക് സ​മീ​പം തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ്​ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വപ്പെ​ട്ട​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ​ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. 

2011ൽ ​റാ​ണി​പേ​ട്ട നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ഹ​മ​ദ്​ ജാ​ൻ ജ​യ​ല​ളി​ത മ​ന്ത്രി​സ​ഭ​യി​ൽ പി​ന്നാ​ക്ക- ന്യൂ​ന​പ​ക്ഷ ക്ഷേ​മ മ​ന്ത്രി​യാ​യി​രു​ന്നു.

1996, 2006 വ​ർ​ഷ​ങ്ങ​ളി​ലും റാ​ണി​പേ​ട്ട​യി​ൽ​നി​ന്ന്​ വി​ജ​യി​ച്ചു. ത​മി​ഴ്​​നാ​ട്​ വ​ഖ​ഫ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നാ​യി​രു​ന്നു. 2019ലാ​ണ്​ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Post a Comment

0 Comments