ഉപ്പള: യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം സ്ഥാനാർഥി എ.കെ.എം അഷ്റഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പഞ്ചായത്തുതല പര്യടനങ്ങൾക്ക് എൺമകജെ പഞ്ചായത്തിൽ നിന്നും തുടക്കമായി.[www.malabarflash.com]
തിങ്കളാഴ്ച രാവിലെ പള്ളത്ത് നിന്നാരംഭിച്ച പര്യടന പരിപാടി കർണാടക മുൻ മന്ത്രി വിനയകുമാർ സൊർക്കെ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജന:സെക്രട്ടറി സോമശേഖർ അധ്യക്ഷനായി.
യു.ഡി.എഫ് ചെയർമാൻ മഞ്ചുനാഥ ആൾവ, കൺവീനർ ടി.എ മൂസ, വർക്കിംഗ് ചെയർമാൻ എം. അബ്ബാസ്, കോൺഗ്രസ് എൺമകജെ മണ്ഡലം പ്രസിഡൻ്റ് ബി.എസ് ഗാംഭീർ, എ.കെ. ആരിഫ്, അഷ്റഫ് കർള, ഡി.എം.കെ. മുഹമ്മദ്,അബൂബക്കർ പെർദന, അസീസ് കളത്തൂർ, അബ്ദുൽ റഹിമാൻ ബന്തിയോട്, ലക്ഷ്മണ പ്രഭു, രവീന്ദ്രനാഥ് ഷേണി, കർണാടക ജില്ല പഞ്ചായത്ത് അംഗം എം.എസ്. മുഹമ്മദ്, സിദ്ധിഖ് കണ്ടിഗെ, സിദ്ധീഖ് ദണ്ഡഗോളി, ബി.എം മുസ്തഫസംസാരിച്ചു.
0 Comments