കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അലാമിപള്ളിയില്‍ ഇരുചക്ര വാഹനത്തില്‍ കാറിടിച്ച് കബഡി താരം മരിച്ചു. കണിച്ചിറ കൊടുങ്ങല്ലൂര്‍ അമ്പലത്തിനു സമീപത്തെ കൃഷ്ണന്‍ പ്രീതി ദമ്പതികളുടെ മകന്‍ ജിഷ്ണു(24)ആണ് മരിച്ചത്.[www.malabarflash.com]
ചെവ്വാഴ്ച രാത്രി എട്ടുമണി യോടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണുപരിക്കേറ്റ യുവാവിനെ ഉടന്‍ നാട്ടുകാര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇടിച്ച കാര്‍ നിറുത്താതെ പോയി.
0 Comments