NEWS UPDATE

6/recent/ticker-posts

അസൈനാർ മുസ്‌ലിയാർ കാരികുളം ദമാമിൽ നിര്യാതനായി

ദമാം: ഐ സി എഫ് ദമാം സെൻട്രൽ പബ്ലിക്കേഷൻ പ്രസിഡന്റും മർകസ് ദമാം സെൻട്രൽ ഉപാധ്യക്ഷനുമായിരുന്ന തൃശ്ശൂർ കരിക്കുളം കുന്നാറ്റുപാടം വില്ലൻ വീട്ടിൽ അസൈനാർ മുസ്‌ലിയാർ (49) ദമാമിൽ നിര്യാതനായി.[www.malabarflash.com] 

റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സഊദി നാഷണൽ കോ ഓർഡിനേറ്റർ, ജംഇയ്യത്തുൽ മുഅല്ലിമീൻ ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുകയായിരുന്നു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

കഴിഞ്ഞ 25 വർഷമായി അൽ ബറാക് കമ്പനിയിൽ പർച്ചേസ് മാനേജറായിരുന്നു. പിതാവ്- മുഹമ്മദ് ഹാജി. മാതാവ്- സുലൈഖ. ഭാര്യ: നഫീസ. മക്കൾ- മിദ്‌ലാജ് മുസ്‌ലിയാർ (മർകസ് നോളജ് സിറ്റി വിറാസ് വിദ്യാർഥി), മാജിദ ഹാദിയ, ശാമിൽ. മരുമകൻ: നിസാമുദ്ധീൻ അദനി (മഅദിൻ എജ്യൂപാർക്ക്). നടപടികൾ പൂർത്തിയാക്കുന്നതിനായി ഐ സി എഫ് പ്രവർത്തകർ രംഗത്തുണ്ട്.

Post a Comment

0 Comments