NEWS UPDATE

6/recent/ticker-posts

മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗ് നേതാവ് എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി..?; ലീഗ്- എല്‍ഡിഎഫ് നേതാക്കളുടെ രഹസ്യ ചര്‍ച്ച

കാസറകോട്: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മുസ്‌ലിം ലീഗിന്റെ രണ്ട് നേതാക്കള്‍ എല്‍ഡിഎഫ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തി.[www.malabarflash.com]

മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ പരിഗണയിലുളള നേതാക്കളാണ് വെവ്വേറയായി എല്‍ഡിഎഫ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയത്.
മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഇവര്‍ തളളപ്പെട്ടാല്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുളള സന്നത ലീഗ് നേതാക്കള്‍ എല്‍ഡിഎഫിനെ അറിയിച്ചതായാണ് സൂചന.



മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഈ രണ്ട് നേതാക്കളും കയറികൂടിയെങ്കിലും പാര്‍ട്ടി നടത്തിയ രഹസ്യ സര്‍വ്വേയില്‍ ഈ രണ്ട് പേര്‍ക്കെതിരെയും മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ ഇടയില്‍ പിന്തുണയില്ലെന്നാണ് വിവരം. ഈ വിവരം മണത്തറിഞ്ഞ ഇവര്‍ എല്‍ഡിഎഫിന്റെ പിന്തുണയോടെ മത്സരിച്ച് ജയിക്കാനുളള അടവ് നയവുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നത്.

മഞ്ചേശ്വരത്തിന്റെ ചരിത്രത്തില്‍ സിഎച്ച് കുഞ്ഞമ്പുവിലെ ഒരു പ്രാവശ്യം വിജയക്കൊടി പാറിച്ചെതൊഴിച്ചാല്‍ എല്‍ഡിഎഫ് എല്ല തെരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തേക്ക് തളളപ്പെടുകയാണ് പതിവ്.
ലീഗ് നേതാവിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി കൊണ്ടുവരാന്‍ സാധിച്ചെങ്കില്‍ മഞ്ചേശ്വരം മത്സലം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.

Post a Comment

0 Comments