NEWS UPDATE

6/recent/ticker-posts

ഔഫ്​ വധം: കുറ്റപത്രം സമർപ്പിച്ചു കൊ​ല​പാ​ത​കം രാ​ഷ്​​ട്രീ​യ വി​രോ​ധ​ത്താ​ൽ

കാ​ഞ്ഞ​ങ്ങാ​ട്: ക​ല്ലൂ​രാ​വി​യി​ൽ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ൻ അ​ബ്​​ദു​ൾ റ​ഹ്മാ​ൻ ഔ​ഫ്​ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഹൊ​സ്ദു​ർ​ഗ് ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് 2000ത്തോ​ളം പേ​ജു​ള്ള കു​റ്റ​പ​ത്രം ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി. എം.​എം. ജോ​സ് സ​മ​ർ​പ്പി​ച്ച​ത്.[www.malabarflash.com]

രാ​ഷ്​​ട്രീ​യ വി​രോ​ധ​ത്തെ തു​ട​ർ​ന്ന് ത​ന്നെ​യാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച ക്രൈം​ബ്രാ​ഞ്ച് സം​ഘം ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും തെ​ളി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ യു.​ഡി.​എ​ഫിന്റെ ര​ണ്ട് സി​റ്റി​ങ്​ സീ​റ്റ് ന​ഷ്​​ട​പ്പെ​ടാ​ൻ ഇ​ട​യാ​യ​തിന്റെ വൈ​രാ​ഗ്യ​മാ​ണ് എസ്എസ്എഫ് പ്രവര്‍ത്തകന്‍ കൂടിയായ ഔ​ഫിന്റെ കൊ​ല​ക്ക്​ കാ​ര​ണ​മാ​യ​തെ​ന്ന്​ കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

101 സാ​ക്ഷി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ, അ​ന്വേ​ഷ​ണ സം​ഘം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത 43 തൊ​ണ്ടി​മു​ത​ലു​ക​ൾ, ചി​കി​ത്സ രേ​ഖ​ക​ൾ, പോ​സ്​​റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്, ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടു​ക​ൾ, ഫോ​ൺ​കോ​ൾ രേ​ഖ​ക​ൾ, ക​ണ്ണൂ​ർ റീ​ജ​ന​ൽ ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ വി​വ​ര​ങ്ങ​ൾ അ​ട​ക്കം 42 രേ​ഖ​ക​ളും കു​റ്റ​പ​ത്ര​ത്തോ​ടൊ​പ്പം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. 

കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ യൂ​ത്ത് ലീ​ഗ് കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് (29), യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​യ ഹ​സ​ൻ 30), ഹാ​ഷി​ർ (27) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കു​റ്റ​പ​ത്രം.

2020 ഡി​സം​ബ​ർ 23ന്​ ​രാ​ത്രി 10.30ഓ​ടെ​യാ​ണ് ക​ല്ലൂ​രാ​വി മു​ണ്ട​ത്തോ​ടുവെ​ച്ച് അ​ബ്​​ദു​ൾ റ​ഹ്മാ​ൻ ഔ​ഫി​ന്​ ആ​ക്ര​മി​ക​ളു​ടെ കു​ത്തേ​ൽ​ക്കു​ന്ന​ത്. ബൈ​ക്കി​ൽ പ​ഴ​യ ക​ട​പ്പു​റ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന അ​ബ്​​ദു​ൾ റ​ഹ്മാ​നെ​യും ഷു​ഹൈ​ബി​നെ​യും യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​യ ഇ​ർ​ഷാ​ദും സം​ഘ​വും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മ​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഷു​ഹൈ​ബ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ഇ​ർ​ഷാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ക്ര​മി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.ഇ​ർ​ഷാ​ദി​നെ ക​ണ്ട​താ​യി ഷു​ഹൈ​ബ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

Post a Comment

0 Comments