NEWS UPDATE

6/recent/ticker-posts

കാമുകിയെ കാണാന്‍ പാളത്തിലൂടെ ബൈക്ക് യാത്ര; ട്രെയിന്‍ വന്നപ്പോള്‍ ഇട്ടോടി, മൂന്നുപേര്‍ പിടിയില്‍

വര്‍ക്കല: കാമുകിയെ കാണാന്‍ റെയില്‍വേ ട്രാക്കിലൂടെ ബൈക്കില്‍ പോയ മൂന്നംഗ സംഘത്തിന്റെ ബൈക്ക് ട്രെയിന്‍ ഇടിച്ച് തകര്‍ന്നു. ട്രാക്കിലൂടെ ബൈക്ക് ഓടിക്കുന്നതിനിടയില്‍ പാളത്തിന്റെ ഇലക്ട്രിക് ലൈനിന്റെ പ്ലേറ്റില്‍ കുടുങ്ങിയ ബൈക്കാണ് ട്രെയിനിടിച്ച് തകര്‍ന്നത്.[www.malabarflash.com] 

കഴിഞ്ഞദിവസം രാത്രിയോടെ വര്‍ക്കലയ്ക്കും കടയ്ക്കാവൂരിനും മധ്യേ വെന്നികോട് കട്ടിങ്ങിനുസമീപത്തെ ട്രാക്കിലായിരുന്നു സംഭവം. മൂന്നംഗ സംഘത്തിലെ ഒരാളുടെ കാമുകിയെ കാണാനാണ് ഇവര്‍ രാത്രിയില്‍ ബൈക്ക് റെയില്‍വേ ട്രാക്ക് വഴി ഓടിച്ചുവന്നത്. ഇതിനിടയിലാണ് ഇലക്ട്രിക് ലൈനിന്റെ എര്‍ത്തിങ്ങിനായുള്ള പ്ലേറ്റില്‍ ബൈക്ക് കുടുങ്ങിയത്. 

ബൈക്ക് എടുത്തു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ വന്ന ചെന്നൈ എഗ്‌മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് ബൈക്ക് ഇടിച്ചുതകര്‍ത്തു. ട്രെയിന്‍ വരുന്നതുകണ്ട് സംഘം ബൈക്ക് ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. ബൈക്ക് പൂര്‍ണമായും തകര്‍ന്നു. 

എന്‍ജിന്‍ ഡ്രൈവര്‍ സമീപത്തെ സ്റ്റേഷനിലും ആര്‍.പി.എഫിനും വിവരമറിയിച്ചു. ആര്‍.പി.എഫ് കമ്മിഷണര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രിതന്നെ സംഭവസ്ഥലത്തെത്തി. ബൈക്കിന്റെ നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ വര്‍ക്കല ചിലക്കൂര്‍ സ്വദേശി സാജിര്‍ (22), ചിലക്കൂര്‍ കനാല്‍ പുറമ്പോക്കില്‍ സുലന്‍ (19), പാളയംകുന്ന് സ്വദേശി ടി. ജിത്ത് (21) എന്നിവരെ റെയില്‍വേ പൊലിസ് അന്തിപാലത്തിനു സമീപത്തു നിന്ന് പിടികൂടി. ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതികളെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി.

Post a Comment

0 Comments