NEWS UPDATE

6/recent/ticker-posts

കണ്ണൂരില്‍ പൂര്‍ണ ഗര്‍ഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ വാഹനം തല്ലിത്തകര്‍ത്ത് ബിജെപി പ്രവര്‍ത്തകര്‍; യുവതിക്ക് ഗുരുതര പരിക്ക്

പയ്യന്നൂര്‍: പയ്യന്നൂരില്‍ പൂര്‍ണ ഗര്‍ഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ വാഹനത്തിന് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. വാഹനം ബിജെപി പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ആക്രമണത്തില്‍ ഗര്‍ഭിണിയായ യുവതിക്ക് ഗുരുതര പരിക്കേറ്റു. ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.[www.malabarflash.com]


തിങ്കളാഴ്ച വൈകിട്ട് ആറോടെ ദേശീയപാതയിൽ എടാട്ടാണ് അക്രമം. ചെറുതാഴം സ്വദേശിനി ഗർഭിണിയായ നാസിലയും കുടുംബവും പയ്യന്നൂർ ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് ബിജെപിക്കാർ തടഞ്ഞത്. ഗർഭസ്ഥശിശുവിന് പ്രശ്നമുള്ളതിനാൽ ഡോക്ടറുടെ നിർദേശപ്രകാരമാണ്‌ പയ്യന്നൂരിലേക്ക് പുറപ്പെട്ടത്. കാർ തടഞ്ഞവരോട്‌ നാസിലയുടെ ഗുരുതരാവസ്ഥ പറഞ്ഞെങ്കിലും യാത്ര തുടരാൻ അനുവദിച്ചില്ല. 

കാറിന്റെ ചില്ല് അടിച്ചുതകർത്തു. നാസിലയുടെ ഭർത്താവ് അബ്ദുൾ മുനീറിനെ വലിച്ചിട്ട് മർദിച്ചു. ഇതുകണ്ട് നാസില കുഴഞ്ഞുവീണു. ഒരു മണിക്കൂർ കഴിഞ്ഞാണ്‌ യാത്ര തുടരാനായത്‌. നാസില പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്‌. ഭർത്താവ് അബ്ദുൾമുനീറും ചികിത്സതേടി.

ബിജെപി കല്യാശ്ശേരി മണ്ഡലത്തിലെ റോഡ് ഷോയില്‍ പങ്കെടുത്ത പ്രവര്‍ത്തകരാണ് വാഹനം ആക്രമിച്ചത്.

ബൈക്കുകളിലെത്തിയ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. ഇരുപതോളം പേര്‍ ചേര്‍ന്ന് കാര്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാണ് അക്രമം നടന്നിട്ടില്ലെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം.

Post a Comment

0 Comments