ആദിവാസി-പണിയ വിഭാഗത്തിൽ നിന്നും ഒരാളെ സ്ഥാനാർഥിയായി തെരഞ്ഞെടുത്തത് വയനാട് സ്വദേശി എന്ന നിലയിൽ അഭിമാനിക്കാവുന്ന നേട്ടമാണ്. എന്നാൽ ജോലിയും കുടുംബവുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് മേഖലയിലേക്ക് പോകാൻ താൽപര്യപ്പെടുന്നില്ല. അതിനാൽ ഈ സ്ഥാനാർഥിത്വം സന്തോഷപൂർവം നിരസിക്കുന്നു. ഞാൻ കാരണം മനോവിഷമം ഉണ്ടാക്കിയെങ്കിൽ ജില്ലാ, സംസ്ഥാന, കേന്ദ്ര നേതൃത്വത്തോട് ക്ഷമ ചോദിക്കുന്നു -മണികണ്ഠൻ വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
എം.ബി.എ ബിരുദധാരിയായ മണികണ്ഠന്‍ പൂക്കോട് കേരള വെറ്ററിനറി ആന്‍റ് ആനിമല്‍സ് സയന്‍സ് യൂണിവേഴ്സിറ്റിയില്‍ വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ഗോത്രമിഷന്‍റെ ടീച്ചിങ്ങ് അസിസ്റ്റന്‍റായാണ് ജോലി ചെയ്യുന്നത്. പണിയ സമുദായത്തിലെ ആദ്യ എം.ബി.എക്കാരനുമാണ് മണികണ്ഠന്‍.
0 Comments