NEWS UPDATE

6/recent/ticker-posts

'രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍എസ്എസുമായുള്ള രണ്ട് സമാധാന ചര്‍ച്ചയില്‍ പിണറായി പങ്കെടുത്തു’; യോഗത്തിനിടെ തര്‍ക്കങ്ങളുണ്ടായെന്ന് ശ്രീം എം

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഐഎം-ആര്‍എസ്എസ് സമാധാന ചര്‍ച്ചകള്‍ക്ക് വേണ്ടി മധ്യസ്ഥ ഇടപെടല്‍ നടത്തിയെന്ന് സ്ഥിരീകരിച്ച് സത് സംഘ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എം. കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെന്ന് ശ്രീ എം പറഞ്ഞു.[www.malabarflash.com]

ഇതിന് വേണ്ടി കണ്ണൂരും തിരുവനന്തപുരത്തുമായി രണ്ട് യോഗങ്ങള്‍ നടത്തി. രണ്ട് യോഗങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് സിപിഐഎം നേതാക്കളും ആര്‍എസ്എസ് പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടിയും പങ്കെടുത്തെന്നും ശ്രീ എം പറഞ്ഞു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീ എമ്മിന്റെ പ്രതികരണം.



ആദ്യം ജില്ലാ നേതാക്കളുമായി സംസാരിച്ചു. അന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്‍ സമാധാന നീക്കത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഡല്‍ഹിയില്‍ വെച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ കണ്ടു. നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ മുന്‍കൈയെടുക്കാമെന്ന് വ്യക്തമാക്കി. ശേഷം കോടിയേരി ബാലകൃഷ്ണനുമായും ആര്‍എസ്എസ് നേതാവ് പി ഗോപാലന്‍കുട്ടിയുമായും സംസാരിച്ചു. 

തിരുവനന്തപുരത്ത് ഒരു ഹോട്ടലില്‍ വെച്ചായിരുന്നു യോഗം. പാര്‍ട്ടി ഓഫീസില്‍ നടത്താന്‍ പറ്റാത്തതുകൊണ്ടാണ് ന്യൂട്രല്‍ സ്ഥലമെന്ന നിലയില്‍ ഹോട്ടലിലാക്കിയത്. ആര്‍എസ്എസില്‍ നിന്ന് ഗോപാലന്‍ കുട്ടി മാഷും മറ്റ് ചില സീനിയര്‍ നേതാക്കളുമുണ്ടായിരുന്നു. സിപിഐഎമ്മില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗത്തിനിടെ ചില ചില്ലറ തര്‍ക്കങ്ങളുണ്ടായി. പക്ഷെ, രണ്ടുകൂട്ടരും സമാധാനം വേണമെന്ന പക്ഷക്കാരായിരുന്നു. അതുകൊണ്ട് തന്നെ ചര്‍ച്ച വിജയമായെന്നും ശ്രീം എം വ്യക്തമാക്കി.

2014ല്‍ സിപിഐഎം കണ്ണൂരില്‍ സംഘടിപ്പിച്ച യോഗ ക്യാംപിലേക്ക് എന്നേയും ക്ഷണിച്ചിരുന്നു. അതില്‍ പിണറായി വിജയനും പങ്കെടുത്തു. അന്നാണ് അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നതും സൗഹൃദമായി മാറുന്നതും. പിന്നീട് വല്ലപ്പോഴും തിരുവനന്തപുരത്ത് പോകുമ്പോള്‍ ചില ചടങ്ങുകളില്‍ വെച്ച് മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടെന്നും ശ്രീം എം പറഞ്ഞു.

സിപിഐഎമ്മിനും ആര്‍എസ്എസിനുമിടയില്‍ അന്തര്‍ധാരയുണ്ടെന്നും ഈ കണ്ണി വിളക്കിയ ആളെന്ന നിലയ്ക്കാണ് ഫൗണ്ടേഷന് ഭൂമി നല്‍കിയതുമെന്ന ആരോപണം വളരെ വേദനയുളവാക്കി. അങ്ങനെ ഒരു രാഷ്ട്രീയ ലക്ഷ്യവും എനിക്കില്ല. ഭൂമി വേണ്ടെന്നുവെച്ചാലോ എന്ന് വരെ തോന്നിപ്പോയി. പിന്നെയാലോചിപ്പോള്‍ അതില്‍ അര്‍ത്ഥമില്ലെന്ന് മനസിലായി. അപേക്ഷിച്ച് കിട്ടിയതാണ്. നല്ലൊരു കാര്യത്തിനാണ് ഭൂമി ഉപയോഗിക്കുക. സര്‍ക്കാര്‍ പത്ത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയ നാലേക്കര്‍ ഭൂമിയില്‍ യോഗ സെന്റര്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ശ്രീ എം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments