NEWS UPDATE

6/recent/ticker-posts

സി.എം ഉസ്താദ് കള്‍ച്ചര്‍ സെന്ററിന് തറക്കല്ലിട്ടു

ഉദുമ: ഉദുമ ഞെക്ലിയില്‍ പുതുതായി നിര്‍മ്മിക്കുന്ന സി.എം ഉസ്താദ് കള്‍ച്ചര്‍ സെന്ററിന് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ തറക്കല്ലിട്ടു.[www.malabarflash.com]

ചെയര്‍മാന്‍ കാപ്പില്‍ കെബിഎം ഷെരീഫ് അധ്യക്ഷത വഹിച്ചു. സയ്യിദ് പൂക്കുഞ്ഞി കോയ തങ്ങള്‍ ലക്ഷദ്വീപ്, സയ്യിദ് ബാഖിര്‍ തങ്ങള്‍, നിസാര്‍ ഫൈസി, അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ ഇബ്‌നു ഖാദിരി, ടിഡി അബ്ദുല്ല ദാരിമി തെക്കില്‍, കെ.എം അബൂബക്കര്‍ മുസ്‌ല്യാര്‍ എരോല്‍, ഉദുമ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ.എ മുഹമ്മദാലി, പഞ്ചായത്ത് മെമ്പര്‍ ബഷീര്‍ പാക്യാര, അബ്ദുല്ല പക്ര, അഷ്‌റഫ് മുക്കുന്നോത്ത്, ജൗഹര്‍ ഉദുമ, മൊയ്തു കുമ്പള, ആസിഫ് മുല്ലച്ചേരി, അബൂബക്കര്‍ ഞെക്ലി, ഉസ്താദ് ഇഖ്ബാല്‍ ലക്ഷദ്വീപ്, കല്ലട്ര അബ്ബാസ് ഹാജി, എരോല്‍ മുഹമ്മദ് കുഞ്ഞി, അത്തീഖ് പളളിക്കര, റഫീഖ് മുല്ലച്ചേരി, അബ്ദുല്‍റഹിമാന്‍ ഞെക്ലി, എം.എച്ച് മുഹമ്മദ് കുഞ്ഞി, ലത്തീഫ് കാപ്പില്‍, റൗഫ് ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ മുല്ലച്ചേരി സബായ സ്വഗതവും, ട്രഷറര്‍ അഷ്‌റഫ് മുല്ലച്ചേരി നന്ദിയും പറഞ്ഞു.

Post a Comment

0 Comments