NEWS UPDATE

6/recent/ticker-posts

നാട്ടികയിലെ സിപിഐ സ്ഥാനാര്‍ഥി മരിച്ചതായി ബിജെപി മുഖപത്രത്തില്‍ തെറ്റായ വാര്‍ത്ത

കോഴിക്കോട്: നാട്ടിക മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥി മരിച്ചതായി ബിജെപി മുഖപത്രമായ ജന്മഭൂമിയില്‍ തെറ്റായ വാര്‍ത്ത. നാട്ടികയിലെ സ്ഥാനാര്‍ഥി സി സി മുകുന്ദന്‍ മരിച്ചതായാണ് പത്രത്തിലെ ചരമകോളത്തില്‍ പടം സഹിതം വാര്‍ത്ത വന്നത്.[www.malabarflash.com]

 തൃശൂര്‍ എഡിഷന്‍ പത്രത്തില്‍ വന്ന വാര്‍ത്ത വിവാദമായതിനെ തുടര്‍ന്ന് പത്രത്തിന്റെ ഇ-പേപ്പര്‍ പിന്‍വലിച്ചിട്ടുണ്ട്. സംഭവത്തില്‍ ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ നേതാക്കള്‍ അറിയിച്ചു.


Post a Comment

0 Comments