NEWS UPDATE

6/recent/ticker-posts

ശതാബ്​ദി എക്​സ്​പ്രസിൽ തീപിടിത്തം

ഗാസിയാബാദ്​: ഡൽഹി ഗാസിയാബാദ്​ റെയിൽവേ സ്​റ്റേഷനിൽവെച്ച്​ ശതാബ്​ദി എക്​സ്​പ്രസിന്‍റെ ജനറേറ്റർ കാറിന്​ തീപിടിച്ചു. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു തീപിടിത്തം. ഉടൻ തന്നെ ആറു ഫയർ ഫോഴ്​സ്​ വാഹനങ്ങളെത്തി തീയണച്ചു.[www.malabarflash.com]


ജനറേറ്ററും ലഗേജും സൂക്ഷിക്കുന്ന അവസാന ​േകാച്ചിലായിരുന്നു തീപിടിച്ചത്​. തുടർന്ന്​ ബോഗി ​േവർപ്പെടുത്തി തീയണച്ചു. തീ പടർന്നതോടെ കോച്ചിന്‍റെ വാതിലുകൾ തുറക്കാൻ സാധിക്കാതായതോടെ വാതിലുകൾ തകർത്തു. മറ്റു അപകടങ്ങളില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

മാർച്ച്​ 13ന്​ ഡെറാഡൂൺ-ഡൽഹി ശതാബ്​ദി എക്​സ്​പ്രസിന്​ തീപിടിച്ചിരുന്നു. 35യാത്രക്കാരുണ്ടായിരുന്ന കോച്ചിലായിരുന്നു അപകടം. തുടർന്ന്​ മറ്റു കോച്ചുകളിലേക്ക്​ ഇവരെ മാറ്റുകയായിരുന്നു.

Post a Comment

0 Comments