NEWS UPDATE

6/recent/ticker-posts

സി എച്ച് കുഞ്ഞമ്പുവിൻ്റെ പൊതുപര്യടനം തുടങ്ങി

ചട്ടഞ്ചാൽ: ഉദുമ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി സി എച്ച്‌ കുഞ്ഞമ്പുവിന്റെ ഒന്നാംഘട്ടം പൊതുപര്യടനം തുടങ്ങി. ചെമ്മനാട് പഞ്ചായത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്.[www.malabarflash.com]


രാവിലെ മൂഡം വയലിൽ സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പളളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. സി സത്യൻ അധ്യക്ഷനായി. എ നിസാർ സ്വാഗതം പറഞ്ഞു.

തെക്കിൽഫെറി, ഉക്രംപാടി, തൈര, പള്ളത്തിങ്കാൽ, പറമ്പ, പൊയിനാച്ചി, ചട്ടഞ്ചാൽ, മണ്ഡലിപ്പാറ, ബെണ്ടിച്ചാൽ, അണിഞ്ഞ, വയലാംകുഴി, ദേളി, ബേനൂർ, മുതലപ്പാറ, പെരുമ്പള, പാലിച്ചിയടുക്കം, പരവനടുക്കം, കൊമ്പനടുക്കം, ചെമ്മനാട് പാലം, ഉലൂജ, മക്കോട്ട്, മേൽപറമ്പ്, കട്ടക്കാൽ, കീഴൂർ, ചെമ്പരിക്ക, ചാത്തങ്കൈ, എ കെ ജി നഗർ, കൊക്കാൽ എന്നിവിടങ്ങളിൽ സ്വീകരണത്തിന് ശേഷം കളനാട് സമാപിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കെ വി കുഞ്ഞിരാമൻ, കെ കുഞ്ഞിരാമൻ എംഎൽഎ, വി രാജൻ, ടി നാരായണൻ, എ വി ശിവപ്രസാദ്, ബിപിൻ രാജ് പായം, കെ കുഞ്ഞിരാമൻ, കെ നാരായണൻ, എ പി ഉഷ, ഇ ടി മത്തായി, ഷാഫി കണ്ണമ്പള്ളി, അൻവർ മാങ്ങാടൻ, തുളസീധരൻ ബളാനം എന്നിവർ സംസാരിച്ചു.

തിങ്കളാഴ്ച ദേലംപാടി പഞ്ചായത്തിലാണ് പര്യടനം. രാവിലെ ചാമകൊച്ചിയിൽ നിന്നാരംഭിക്കുന്ന പര്യടനം മല്ലം പാറ, പള്ളഞ്ചി, ബളവന്തടുക്ക, പാണ്ടി, എവന്തൂർ, ചെക്ക് പോസ്റ്റ് പരിസരം, എടപ്പറമ്പ്, ബാലനടുക്ക, ബാബയ്യമൂല, ചീനാടി, വെള്ളക്കാന, അടുക്കം,ദേവരടുക്ക, മണിക്കൂർ, പള്ളംകോട്, പരപ്പ, ബെള്ളിപ്പാടി, ദേലംപാടി, മയ്യള എന്നിവിടങ്ങളിലെ സ്വീകണത്തിന് ശേഷം ഊജം പാടിയിൽ സമാപിക്കും.

23ന്‌ കുറ്റിക്കോൽ, 24ന്‌ മുളിയാർ, 25ന്‌ പുല്ലൂർ–-പെരിയ, 26ന്‌ പള്ളിക്കര, 27ന്‌ ബേഡകം, 28ന്‌ ഉദുമ എന്നി പഞ്ചായത്തുകളിൽ പര്യടനം നടത്തും.

Post a Comment

0 Comments