NEWS UPDATE

6/recent/ticker-posts

വിവാഹ ശേഷം ഭർത്താവിന്‍റെ വീട്ടിലേക്ക്​ പോകാനിറങ്ങിയ യുവതി കരഞ്ഞുതളർന്ന്​ മരിച്ചു

ഭുവനേശ്വർ: വിവാഹ ചടങ്ങുകൾക്ക്​ ശേഷം ഭർത്താവിന്‍റെ വീട്ടിലേക്ക്​ പോകാനിറങ്ങിയ യുവതി കരഞ്ഞുതളർന്ന്​ കുഴഞ്ഞുവീണ്​​ മരിച്ചു. സ്വന്തം വീട്ടിൽനിന്ന്​ ഭർതൃവീട്ടിലേക്ക്​ പോകാനിറങ്ങിയതോടെ യുവതി കരയാൻ തുടങ്ങി. കരച്ചിൽ ഏറെ നേരം നീണ്ടതോടെ യുവതി കുഴഞ്ഞുവീണു. ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.[www.malabarflash.com]

ഒഡീഷയിലെ സോനെപു​ർ ജില്ലയിലാണ്​ സംഭവം. ഗുപ്​തേശ്വരി സഹൂ എന്ന റോസിയാണ്​ മരിച്ചത്​. ജുലുന്ദ ഗ്രാമവാസിയായ പെൺകുട്ടിയെ ടെതെൽഗോൺ ഗ്രാമവാസിയായ ബിസികേശനുമായി വിവാഹം കഴിപ്പിക്കുകയായിരുന്നു.



വിവാഹചടങ്ങുകൾക്ക്​ ശേഷം ബിസികേശന്‍റെ ഗ്രാമത്തിലേക്ക്​ ​മടങ്ങാനുള്ള തയാറെടുപ്പുകൾ തുടങ്ങിതോടെ യുവതി നിർത്താതെ കരയാൻ തുടങ്ങി. പിന്നീട്​ കുഴഞ്ഞുവീണു. ബന്ധുക്കൾ കൈകളു​ം കാലുകളും മസാജ്​ ചെയ്​തിട്ടും മുഖത്ത്​ വെള്ളം ഒഴിച്ചിട്ടും എഴുന്നേൽക്കാതെ വന്നതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെയെത്തിച്ചപ്പോഴേക്കും റോസി മരിച്ചിരുന്നു. പോസ്റ്റ്​മോർട്ടത്തിന്​ ശേഷം മൃതദേഹം ബന്ധുക്കൾക്ക്​ കൈമാറി. ഹൃദയാഘാതമാണ്​ മരണകാരണമെന്ന്​ ഡോക്ട​ർമാർ പറഞ്ഞു.

പിതാവിന്‍റെ മരണത്തോടെ റോസി​ മാനസിക വിഷമം അനുഭവിച്ചിരുന്നതായി ഗ്രാമവാസികളിലൊരാൾ ഇന്ത്യ ടുഡെ ടി.വിയോട്​ പറഞ്ഞു. അമ്മയുടെ സഹോദരനൊപ്പമായിരുന്നു താമസം. സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെയായിരുന്നു വിവാഹം. 

Post a Comment

0 Comments