NEWS UPDATE

6/recent/ticker-posts

ഐ.എന്‍.എല്‍ മൂന്നു സീറ്റുകളില്‍: പത്തിന് ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്നു സീറ്റുകളിലും ഇത്തവണ ഐ.എന്‍.എല്‍ മത്സരിക്കും. തിരുവനന്തപുരത്തു ചേരുന്ന ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി യോഗം സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയിലെത്തും. പത്തിന് ഇടതുമുന്നണിയായിരിക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക.[www.malabarflash.com]


കോഴിക്കോട് സൗത്ത്, മലപ്പുറത്തെ വള്ളിക്കുന്ന്, കാസര്‍കോട് എന്നീ മണ്ഡലങ്ങളിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുക. കോഴിക്കോട് സൗത്താണ് ഇതില്‍ പ്രധാനം. ഈ മണ്ഡലം സി.പി.എം ഏറ്റെടുക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റിക്കു കൈമാറിയ പട്ടികയില്‍ സൗത്ത് മണ്ഡലമില്ല. 


കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുല്‍വഹാബാണ് ഇവിടെ മത്സരിച്ചത്. ഇത്തവണ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത് ദേശീയ ജന.സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലിനെയാണ്.

സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.പി അബ്ദുല്‍വഹാബ് സ്വന്തം നാടായ വള്ളിക്കുന്നിലാണ് മത്സരിക്കുക. കാസര്‍കോട് മണ്ഡലത്തില്‍ അസീസ് കടപ്പുറത്തിനെ നിര്‍ത്താനാണ് ആലോചന. പരമാവധി ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തി നിയമസഭയില്‍ എത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തോല്‍ക്കുകയായിരുന്നു.

Post a Comment

0 Comments