ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും അവിടെനിന്ന് ദുബൈയിലേക്കും കടന്ന ഇവരെ മലയാളി കൂട്ടായ്മകളുടെയും സി.ഐ.ഡി ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പോലീസ് കണ്ടെത്തി തന്ത്രപരമായി നാട്ടിലേക്ക് എത്തിക്കുകയും വിമാനത്താവളത്തിൽ പിടികൂടുകയുമായിരുന്നു. ഇതോടെ കേസിൽ എട്ട് പേർ അറസ്റ്റിലായി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിൽ എസ്.ഐ മണികണ്ഠൻ, എ.എസ്.ഐ സി. രവി, സീനിയർ പൊലീസ് ഓഫിസർ പി. സജുകുമാർ, പി. ഷാജു, സി.പി.ഒ ശൈലേഷ്, ഡബ്ലിയു സി.പി.ഒ എം.എ. രജിത, നീന, സി.പി.ഒമാരായ സോജി, ജോൺസൺ എന്നിവരുമുണ്ടായിരുന്നു.
0 Comments