NEWS UPDATE

6/recent/ticker-posts

കരിപ്പൂർ വിമാനാപകടം; പരിക്കേറ്റ മുപ്പതോളം പേർക്ക്​ നഷ്​ടപരിഹാരം

മ​ല​പ്പു​റം: ആ​ഗ​സ്​​റ്റ്​ ഏ​ഴി​ന്​ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ 30ഓ​ളം പേ​ർ​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി. വി​മാ​ന​ക​മ്പ​നി​ക്കു​വേ​ണ്ടി ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യാ​ണ്​ ന​ഷ്​​ട​പ​രി​ഹാ​ര തു​ക അ​ക്കൗ​ണ്ടി​ലേ​ക്ക്​ കൈ​മാ​റി​യതെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​ത്തി​ൽ 18 യാ​ത്ര​ക്കാ​ർ മ​രി​ക്കു​ക​യും 165 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.[www.malabarflash.com]


അ​തേ​സ​മ​യം, മ​രി​ച്ച​വ​രി​ൽ ഒ​രാ​ളു​ടെ ബ​ന്ധു മാ​ത്ര​മാ​ണ്​ ഇ​ൻ​ഷു​റ​ൻ​സ്​ തു​ക ല​ഭി​ക്കാ​ൻ ക്ലെ​യിം ഫോം ​കൈ​മാ​റി​യതെന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ 25ഓ​ളം പേ​ർ ക്ലെ​യിം ഫോം ​ന​ൽ​കാ​നു​ണ്ട്. ഒ​ക്​ടോ​ബ​ർ ആ​ദ്യ​വാ​ര​മാ​ണ്​ മു​ഴു​വ​ൻ പേ​ർ​ക്കും ഫോം ​ന​ൽ​കി​യ​ത്. പൂ​രി​പ്പി​ച്ച്​ ന​ൽ​കി​യാ​ൽ മാ​ത്ര​മേ ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​​രം​ഭി​ക്കാ​ൻ സാ​ധി​ക്കൂ. 



ക്ലെ​യിം ഫോം ​ന​ൽ​കി​യ യാ​ത്ര​ക്കാ​രി​ൽ 75ഓളം പേ​ർ​ക്കാ​ണ്​ ഇ​തു​വ​രെ ഓഫ​ർ ലെ​റ്റ​ർ ക​മ്പ​നി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 30ഓളം പേ​രാ​ണ്​ ക​രാ​ർ ഒ​പ്പി​ട്ട്​ തു​ക സ്വീ​ക​രി​ച്ച​ത്. 30 ഓളം പേ​രു​മാ​യി ന​ഷ്​​ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച്​ അ​ന്തി​മ​ഘ​ട്ട ച​ർ​ച്ച മൂ​ന്നു​ദി​വ​സ​മാ​യി കോ​ഴി​ക്കോ​ട്ട്​ ന​ട​ക്കു​ന്നു​ണ്ട്. ഇ​വ​രും ഉ​ട​ൻ വാ​ഗ്​​ദാ​നം സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്​ വി​വ​രം.

പ​രി​ക്കിന്റെ അ​വ​സ്ഥ, തു​ട​ർ ചി​കി​ത്സ​ക്ക്​ വ​രു​ന്ന ചെ​ല​വ്, പ​രി​ക്ക്​ ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​ക്കി​യ ആ​ഘാ​തം എ​ന്നി​വ ക​ണ​ക്കാ​ക്കി​യാ​ണ്​ ന​ഷ്​​ട​പ​രി​ഹാ​രം നി​ർ​ണ​യി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​ക്കേ​റ്റ 18 പേ​ർ അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യ നി​യ​മ ക​മ്പ​നി​യെ ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രു​മാ​യി ഇ​നി ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യാ​ണ്​ ച​ർ​ച്ച ന​ട​ത്തു​ക.

പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സ ഇ​ന​ത്തി​ൽ ഇ​തു​വ​രെ 5.6 കോ​ടി രൂ​പ എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ ന​ൽ​കി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സ ചെ​ല​വാ​യാ​ണ്​ ഇ​ത്ര​യും തു​ക ന​ൽ​കി​യ​ത്. മ​രി​ച്ച​വ​ർ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കു​മാ​യി 2.8 കോ​ടി​യും ഇ​ട​ക്കാ​ല ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ന​ൽ​കി​യി​രു​ന്നു.

Post a Comment

0 Comments