NEWS UPDATE

6/recent/ticker-posts

കാസര്‍കോട്ട് എം എ ലത്തീഫ് ഐഎന്‍എല്‍ സ്ഥാനാര്‍ഥി

കാസര്‍കോട്: കാസര്‍കോട് നിയമസഭ മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ് മത്സരിക്കും. ഒദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച  നടക്കും.[www.malabarflash.com]

മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാസര്‍കോട്ടെ ഐഎന്‍എല്‍ സ്ഥാനാര്‍ഥിയുടെ പേര് പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയത്.



കഴിഞ്ഞ തവണ മത്സരിച്ച മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സൗത്ത്, കാസര്‍കോട് മണ്ഡലങ്ങളാണ് ഐഎന്‍എല്ലിന് ഇത്തവണയും നല്‍കിയത്. ഇതില്‍ വള്ളിക്കുന്നില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എ പി അബ്ദുല്‍ വഹാബും കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവര്‍ കോവിലും മത്സരിക്കും. ഈ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കാസര്‍കോട് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന് അറിഞ്ഞ ശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാം എന്ന നിലപാടായിരുന്നു ഐഎന്‍എല്‍ സ്വീകരിച്ചിരുന്നത്. എന്‍എ നെല്ലിക്കുന്നിനെ കാസര്‍കോട്ട് ലീഗ് പ്രഖ്യാപിച്ചതോടെയാണ് ഐഎന്‍എല്‍ തങ്ങളുടെ സ്ഥാനാര്‍ഥിയേയും പ്രഖ്യാപിക്കുന്നത്.

Post a Comment

0 Comments