ത്രികോണ മത്സര ചൂടിലാണ് കാസര്‍കോട് മണ്ഡലം. പരമ്പരാഗതമായി യു ഡി എഫിനെ തുണയ്ക്കുന്ന മണ്ഡലത്തില്‍ സിറ്റിംഗ് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് മൂന്നാം അങ്കത്തിന് ഇറങ്ങുന്നു. ബി ജെ പി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് എന്‍ ഡി എയ്ക്കായി മത്സരിക്കുന്നു. യു ഡി എഫിനും ബി ജെ പിക്കും പിന്നില്‍ സ്ഥിരമായി മൂന്നാം സ്ഥാനത്തായി പോകുന്ന എല്‍ ഡി എഫ് ഇത്തവണ വന്‍ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.
ഐ എന്‍ എലില്‍ ആയിരുന്നപ്പോള്‍ എം എ ലത്വീഫും എന്‍ എ നെല്ലിക്കുന്ന് നേതൃസ്ഥാനങ്ങളില്‍ സഹപ്രവര്‍ത്തകരായിരുന്നു. സംസ്ഥാന സര്‍കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഐ എന്‍ എല്‍ സംസ്ഥാന സെക്രടറി കൂടിയായ എം എ ലത്വീഫിലൂടെ ഒന്നാമതെത്താനാകുമെന്നാണ് എല്‍ ഡി എഫ് പ്രതീക്ഷ.
0 Comments