കല്പറ്റ: കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയും വനിതാകമ്മിഷന് മുന്‍ അധ്യക്ഷയുമാണ് റോസക്കുട്ടി ടീച്ചര്‍.[www.malabarflash.com]
സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നതിലും ഗ്രൂപ്പ് പോരിലും മനം മടുത്താണ് രാജി. വളരെയധികം ആലോചിച്ചാണ് കോണ്‍ഗ്രസ് വിടാനുളള തീരുമാനമെടുത്തതെന്ന് റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.
മൂന്നുപതിറ്റാണ്ടായി കോണ്‍ഗ്രസിലെ സജീവ പ്രവര്‍ത്തകയായിരുന്ന റോസക്കുട്ടി 1991-ലാണ് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. എ.ഐ.സി.സി.അംഗവും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുളള വ്യക്തിയാണ്.
1 Comments
പോവല്ലേ മുത്തശ്ശി അടുത്ത രാഷ്ട്രപതി സ്താനത്തെക്കു പരിഗണിക്കേണ്ടതല്ലേ? ഇനിയുമുണ്ട് പുറത്തു പോവാൻ ഈ പാർട്ടിയിൽ പാഴ് വസ്ഥുക്കൾ
ReplyDelete