NEWS UPDATE

6/recent/ticker-posts

ഷാർജയിൽ നിന്നു കാണാതായ മലയാളി വയോധികയെ കണ്ടെത്തി

ഷാർജ: ഷാർജയിൽ നിന്നു കാണാതായ മലയാളി വയോധികയെ ബർദുബായിൽ കണ്ടെത്തി. ബർദുബായിലെ മെട്രോ സ്റ്റേഷന്റെ പരിസരത്തുള്ള പാർക്കിലാണ് ഇവരെ കണ്ടെത്തിയത്.[www.malabarflash.com]

തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി പരേതനായ രാജന്റെ ഭാര്യ കമല (74) യെ ശനിയാഴ്ച  പുലർച്ചെയാണു കാണാതായത്. ബന്ധുക്കൾ ബുഹൈറ പോലീസിൽ പരാതി നൽകിയിരുന്നു. 


കഴിഞ്ഞ 14 വർഷമായി മകളുടെ കുടുംബത്തോടൊപ്പം ഷാർജ അൽ നഹ്ദ സഹാറ മാളിനടുത്തെ ജുമാ അൽ മാജിദ് കെട്ടിടത്തിലെ ഫ്ലാറ്റിലായിരുന്നു താമസം. മറ്റുള്ളവർ ഉറങ്ങിക്കിടക്കുമ്പോൾ ശനിയാഴ്ച പുലർച്ചെ വാതിൽ തുറന്നു കമലം പുറത്തിറങ്ങുകയായിരുന്നു. ‌

ഓർമക്കുറവുണ്ടായിരുന്നതായി ‌മരുമകൻ മനോജ് പറഞ്ഞു. സാമൂഹികപ്രവർത്തകനായ കിരൺ രവിന്ദ്രന്റെ നേതൃത്വത്തിൽ ബന്ധുക്കൾ രാവിലെ മുതൽ അന്വേഷണം നടത്തിയിരുന്നു.

Post a Comment

0 Comments