ബി.ജെ.പി മുഖ്യ എതിരാളിയായ കാസർകോട് 8607 വോട്ടിനാണ് കഴിഞ്ഞതവണ എൻ.എ നെല്ലിക്കുന്ന് വിജയിച്ചത്. രണ്ട് തവണ മത്സരിച്ച നെല്ലിക്കുന്ന് മാറുകയാണെങ്കിൽ ടി.ഇ അബ്ദുള്ള മത്സരിക്കണമെന്നാണ് ലീഗ് ജില്ലാ ഘടകത്തിന്റെ ആവശ്യം. ഐ.എൻ.എല്ലിൽ നിന്നെത്തിയ പി.എം.എ സലാമിന് സീറ്റ് നൽകാൻ സാധ്യതയുള്ളതിനാൽ എൻ.എ നെല്ലിക്കുന്നിനെ വീണ്ടും പരിഗണിക്കാനിടയില്ല.
ദീർഘകാലം നഗരസഭാ ചെയർമാനായി പ്രവർത്തിച്ച പരിചയവും മണ്ഡലത്തിലെ വിപുലമായ ബന്ധവുമാണ് ടി.ഇ അബ്ദുള്ളയുടെ സാധ്യത. ഗ്രാമപ്രദേശങ്ങളിൽ ബി.ജെ.പി നടത്തുന്ന മുന്നേറ്റങ്ങളെ നഗരസഭയിലെ വോട്ടുകൾ കൊണ്ടാണ് എല്ലാ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് മറികടക്കുന്നത്.
0 Comments