ഇതോടെ വിശ്വനാഥന്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നുറപ്പായി.നേരത്തെ എല്‍ഡിഎഫ് നേതൃത്വവുമായി അദ്ദേഹം അനൗദ്യോഗിക ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
കുറുമ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള ബത്തേരി നിയോജക മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് എം.എസ്. വിശ്വനാഥന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സിറ്റിങ് എംഎല്‍എ ഐ.സി.ബാലകൃഷ്ണനെ തന്നെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് തുടര്‍ച്ചയായി രാജിവെക്കുന്നത് നേതൃത്വത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്. പാര്‍ട്ടി ജില്ലാ നേതൃത്വത്തിനെതിരേ ആരോപണങ്ങളുന്നയിച്ച് കഴിഞ്ഞ ദിവസം കെപിസിസി അംഗം കെ.കെ.വിശ്വനാഥന്‍ രാജിവെച്ചിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി രാജിവെച്ചതിന് പിന്നാലെയായിരുന്നു ഇത്.
അന്തരിച്ച മുന്‍മന്ത്രി കെ.കെ. രാമചന്ദ്രന്റെ സഹോദരനാണ് തിങ്കളാഴ്ച പാര്‍ട്ടി വിട്ട കെ.കെ. വിശ്വനാഥന്‍.
0 Comments