NEWS UPDATE

6/recent/ticker-posts

കെടി ജലീലിന്റെ പരസ്യം സമസ്ത മുഖപത്രത്തില്‍; പത്രം കത്തിച്ച് ലീഗ് പ്രവര്‍ത്തകന്‍

മലപ്പുറം:  സമസ്ത മുഖപത്രം സുപ്രഭാതത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ മന്ത്രി കെടി ജലീലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യം വന്നതില്‍ പ്രതിഷേധിച്ച് പത്രം കത്തിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍.[www.malabarflash.com]

സമസ്തക്ക് രാഷ്ട്രീയമില്ലെന്നും കെടി ജലീലിന്റെ കള്ളങ്ങള്‍ പത്രത്തില്‍ കൊടുക്കരുതായിരുന്നെന്നും ഈ പ്രവര്‍ത്തകന്‍ പറയുന്നു. പത്രം കത്തിക്കുന്നതിന്റെ വീഡിയോയും ഇയാള്‍ പുറത്തു വിട്ടിട്ടുണ്ട്. 19ാം തിയ്യതി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പത്രത്തില്‍ വന്ന കെടി ജലീലിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ വന്നിരുന്നു. ഇതിനെതിരെയാണ് ലീഗ് പ്രവര്‍ത്തകന്റെ പ്രതിഷേധം. 

‘സമസ്ത എന്ന മഹിതമായ പ്രസ്ഥാനത്തിന് രാഷ്ട്രീയമില്ല. വ്യക്തികള്‍ക്ക് രാഷ്ട്രീയമാവാം. അത് സമസ്തയുടെ നിലപാടാണ്. പൈസ കിട്ടിയാല്‍ എന്തു ചെയ്യാമെന്ന നിലപാട് സമസ്തയുടെ നിലപാടല്ല. പരസ്യം കൊണ്ട് കിട്ടുന്ന സാമ്പത്തിക സഹായമല്ല സുപ്രഭാതത്തിന്റെ ലക്ഷ്യം എന്നാണ് നമ്മളൊക്കെ പഠിച്ചത്,’ വീഡിയോയില്‍ പറയുന്നു. 

കെടി ജലീലിന്റെ സ്‌പെഷ്യല്‍ എഡിഷനില്‍ പറയുന്ന പല വിഷയങ്ങളും ഇല്ലാത്ത പച്ച നുണകളാണ്. സമസ്തയെയും സമസ്ത നേതാക്കള്‍ക്കെതിരെയും വിശ്വാസങ്ങള്‍ക്കെതിരെയും പ്രസ്താവന നടത്തിയ വ്യക്തിയാണ് കെടി ജലീലെന്നും ഇയാള്‍ ആരോപിക്കുന്നു.

Post a Comment

0 Comments