ഉപ്പള: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ വന്നിറിങ്ങിയ പൈവളികെയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിവി. വി രമേശന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി നടത്തി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍.[www.malabarflash.com]
രണ്ടിടത്ത് മത്സരിക്കുന്ന കെ സുരേന്ദ്രന്‍ കോടികള്‍ ചെലവഴിച്ച് ഹെലികോപ്ടറില്‍ ആര്‍ഭാട യാത്ര നടത്തുന്നുവെന്ന് ആരോപിച്ചും ഇന്ധവില വര്‍ധനവിലും പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് സൈക്കിള്‍ റാലി നടത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിവി രമേശനും റാലിക്ക് നേതൃത്വം നല്‍കിയതോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി.
കെ സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ വന്നിറിങ്ങിയ പൈവളികെ സ്‌കൂള്‍ മൈതാന പരിസരത്ത് നിന്നാണ് റാലി ആരംഭിച്ചത്. ലാല്‍ബാഗ് വരെയായിരുന്നു റാലി നടന്നത്. ട്രാക്ടറുകളുമായും പ്രവര്‍ത്തകര്‍ അണിചേര്‍ന്നു.
വിപിപി മുസ്തഫ, അബ്ദുര്‍ റസാഖ് ചിപ്പാര്‍, സി കെ അജിത്, സദാനന്ദ കൊറിക്കാര്‍, ബി എ ബശീര്‍ തുടങ്ങിയ ഇടത് പക്ഷ നേതാക്കളും നൂറ് കണക്കിന് പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുത്തു.
0 Comments