NEWS UPDATE

6/recent/ticker-posts

മലയോര ജനതയുടെ ഹൃദയം തൊട്ടറിഞ്ഞ് എം ബൽരാജ്

കാഞ്ഞങ്ങാട് : മലയോര ജനതയുടെ ഹൃദയം തൊട്ടറിഞ്ഞ് എൻ ഡി എ സ്ഥാനാർത്ഥി എം ബൽരാജിൻ്റെ മലയോര പര്യാടനം. മലയോരത്ത് ഓരോ വോട്ടാർമരെയും നേരിൽ കാണാൻ എൻ ഡി എ യുടെ ജനകീയ സ്ഥാനാർത്ഥി ബാലുയേട്ടനെ സ്വീകരിക്കാൻ ഓരോ കവലയും ജനങ്ങൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു.[www.malabarflash.com] 

ആദ്യമായി പരിചയപ്പെടുന്ന ഒരു വ്യക്തിക്കും പിന്നീട് ഒരിക്കലും മറക്കാൻകഴിയാത്തത്ര വിധം ഹൃദയം ബന്ധം ഉണ്ടാക്കിയാണ് ബൽരാജിൻ്റെ വോട്ടുപിടുത്തം. 

രാവിലെ 9 മണിയോടെ കൊട്ടോടിയിൽ എത്തിയ സ്ഥാനാർത്ഥിയെ ജില്ലാ കമ്മിറ്റിയംഗം എ .കെ.മാധവൻ ,മണ്ഡലം വൈസ് പ്രസിഡണ്ട് ബാലകൃഷ്ണൻ നായർ , ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് ഭാസ്കരൻ കവുങ്കാൽ ,പഞ്ചായത്ത് അംഗവും ബി ജെ പി കള്ളാർ പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ എം.കൃഷ്ണകുമാർ , ബൂത്ത് പ്രസിഡണ്ടുമാരായ എം മധു ,കെ സുധീഷ് , സുരേഷ് പെരുമ്പളളി എന്നിവർ ചേർന്ന് സ്വീകരിച്ചു. 

കൊട്ടോടി ടൗണിലെ എല്ലാ കടകളും ഓട്ടോ ഡ്രൈവരോടും വോട്ട് അഭ്യാർത്ഥിച്ചു .ചുള്ളിക്കര സെൻ്റ് മേരീസ് ചർച്ച് വികാരിയെ കണ്ട് അനുഗ്രഹം തേടി .ചുള്ളിക്കര ,രാജപുരം ,പൂടംങ്കല്ല് ,കള്ളാർ ടൗൺ എന്നിവ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും ഡ്രൈവർമരോടും പനത്തടി സർവ്വീസ് ബാങ്ക് , ഇംപക്ട് ട്യൂഷൻ സെൻറർ , കള്ളാർ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ സന്ദർശിച്ച് വോട്ട് അഭ്യാർത്ഥിച്ചു .

പനത്തടി പഞ്ചായത്തിലെ കോളിച്ചാൽ , പനത്തടി , ബളാംതോട് , പാണത്തൂർ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി പര്യാടനം നടത്തി .കുടുംബയോഗങ്ങൾ ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം ഇ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

വെള്ളകല്ല് , ചാമുണ്ഡിക്കുന്ന് , ശിവപുരം , കല്ലപ്പള്ളി എന്നിവിടങ്ങളിൽ കുടുംബയോഗത്തിലും സംബന്ധിച്ചു.

ബി ജെ പി കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറിയും പനത്തടി ഗ്രാമപഞ്ചായത്ത് അംഗവുമായ കെ.കെ. വേണുഗോപാൽ , ജനറൽ സെക്രട്ടറി എം പ്രശാന്ത് , വൈസ് പ്രസിഡൻ്റ് ജയറാം മാസ്റ്റർ , ജില്ലാ കമിറ്റിയംഗം രാമചന്ദ്രൻ സരളായ , പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.കെ.സുരേഷ് , ഗ്രാമ പഞ്ചായത്ത് അംഗം കെ.എം പ്രിതി ,  കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സൂര്യനാരായണ ഭട്ട്,  പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണൻ കുട്ടി നായർ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments