NEWS UPDATE

6/recent/ticker-posts

കോവിഡ് നിയമങ്ങള്‍ അനുസരിക്കുന്നില്ല; ലോക്ക്ഡൗണിന് തയ്യാറാകൂവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ്- 19 വ്യാപനം അതിശക്തമാകുന്നതിനിടെ, ലോക്ക്ഡൗണിന് തയ്യാറാകാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിര്‍ദേശം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കപ്പെടാത്ത പശ്ചാത്തലത്തില്‍, ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.[www.malabarflash.com] 

ആരോഗ്യ മന്ത്രി രാജേഷ് തോപെ, ചീഫ് സെക്രട്ടറി സീതാറാം കുന്തെ, ഡോക്ടര്‍മാര്‍, പോലീസ് അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത് മരണം വര്‍ധിക്കാനും കാരണമാകുമെന്ന് യോഗത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആരോഗ്യരംഗത്ത് പ്രതിസന്ധി കൂടി സംസ്ഥാനം നേരിടുന്നുണ്ട്. കോവിഡ് രോഗികള്‍ക്കുള്ള അടിസ്ഥാന സൗകര്യമില്ലാത്തതാണ് പ്രധാന പ്രശ്‌നം.

സര്‍ക്കാര്‍ ഓഫീസുകളിലും സെക്രട്ടറിയേറ്റിലും പൊതുജനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതല്‍ രാത്രികാല ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments