തൃശൂർ: ഇരട്ടപ്പുഴയിൽ അമ്മയെയും കുഞ്ഞിനെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇരട്ടപ്പുഴ ചക്കാണ്ടൻ ഷൺമുഖന്റെ മകൾ ജിഷ (25), മകൾ ദേവാംഗന (ഒന്നര) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം.[www.malabarflash.com]
ജിഷയുടെ ഭർത്താവ് പേരകം സ്വദേശി പെരിങ്ങാട് വീട്ടിൽ അരുൺലാൽ ഗൾഫിലാണ്. ഇയാളുടെ ഗൾഫിലുള്ള സഹോദരൻ ദിവസങ്ങൾക്കുമുമ്പ് നാട്ടിലെത്തിയപ്പോൾ ക്വാറൻറീനിൽ കഴിയേണ്ടതിനാലാണ് ജിഷ കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയത്. രണ്ടുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ചാവക്കാട് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
0 Comments