നീണ്ട പ്രവാസ ജീവിതത്തിനിടയില്‍ നിരവധി പ്രവാസി സംഘടനകളിലും സജീവ സാന്നിധ്യമായിരുന്ന മാമു കാസറകോട് ജില്ലക്കാരുടെ യു എ ഇ യിലെ കൂട്ടായ്മയായ 'കെസെഫ്' ന്റെ മുന്‍ സെക്രട്ടറി കൂടിയാണ്.
പള്ളിക്കരയിലെ പ്രമുഖ വിദ്യാഭ്യാസ സംരംഭമായ എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ സെക്രട്ടറി, എം ഇ എസ് ജില്ലാ ജോയന്റ് സെക്രട്ടറി, വേള്‍ഡ് മലയാളി കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്നിങ്ങനെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ച് വരുന്ന ഇദ്ദേഹം പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയാണ്.
സ്ഥാനാര്‍ത്ഥിത്വത്തിലൂടെ നാടിന്റെ സമഗ്ര വികസനവും, ജനങ്ങളുടെ സാമൂഹിക മുന്നേറ്റവും, വിദ്യാഭ്യാസ പുരോഗതിയും, കാര്‍ഷിക മേഖലയിലെ ഉന്നമനവുമാണ് ലക്ഷ്യമിടുന്നതെന്നും ഗള്‍ഫ് പ്രതിസന്ധിയില്‍ സര്‍വ്വതും നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസി സമൂഹത്തിന്റെ പുനരധിവാസം യാഥാര്‍ത്ഥ്യമാക്കുക, പ്രായഭേദമന്യെ എല്ലാ പ്രവാസികള്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പ്രവാസ ജീവിതത്തിലെ നീറുന്ന പ്രശ്‌നങ്ങള്‍ അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
0 Comments