കാസറകോട്: തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കെഎം മാണിയുടെ മരുമകന്‍ എംപി ജോസഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. പിജെ ജോസഫിന് ലഭിച്ച സീറ്റിലാണ് എംപി ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് എംപി ജോസഫ്.[www.malabarflash.com]
കേരള കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ള വ്യക്തിയായതിനാല്‍ എംപി ജോസഫിന് സ്വീകാര്യത ലഭിക്കുമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ കണക്കുകൂട്ടല്‍. നേരത്തെ സജി മഞ്ഞക്കടമ്പിലിനെയും കാസറകോട് ജില്ലാ പ്രസിഡണ്ട് ജെസ്റ്റോ ജോസഫിനെയുമാണ് പരിഗണിച്ചിരുന്നത്.
സജി മഞ്ഞക്കടമ്പില്‍ സീറ്റില്‍ താല്‍പര്യം കാണിക്കാതിരുന്നതും മണ്ഡലത്തില്‍ കുറച്ചു കൂടെ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന് യുഡിഎഫിനുള്ളില്‍ നിന്നും ആവശ്യമുയര്‍ന്നതുമാണ് എംപി ജോസഫ് എന്ന പേരിലേക്ക് എത്തിയത്.
സിറ്റിങ് എംഎല്‍എയായ എം രാജഗോപാലാണ് ഇത്തവണയും ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. പതിനായിരത്തിലധികം സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ രാജഗോപാല്‍ വിജയിച്ചു കയറിയത്.
0 Comments