NEWS UPDATE

6/recent/ticker-posts

പറവകൾക്കൊരു തണ്ണീർ കുടമൊരുക്കി എം എസ്.എഫ്

കാസറകോട്: കഠിനമായ ചൂടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ വേനൽകാലത്ത് പക്ഷികൾക്ക് കൂടി ദാഹജലം ലഭ്യമാക്കുന്നതിനായി എം.എസ്.എഫ് കാസറകോട് ജില്ല കമ്മിറ്റി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുടെ ജില്ല തല ഉദ്ഘാടനം ബേഡഡുക്ക പഞ്ചായത്തിൽ കല്ലടക്കുറ്റിയിൽ എൻ.എസ്.എസ് അവാർഡ് ജേതാവ് പ്രൊ.ശ്രീനാഥ നിർവഹിച്ചു.[www.malabarflash.com]

ജില്ല പ്രസിഡന്റ്‌ അനസ് എതിർത്തോട് അധ്യക്ഷത വഹിച്ചു, ജില്ല സെക്രട്ടറി സെയ്യദ് താഹ ചേരൂർ, നവാസ് ചെമ്പിരിക്ക, മുഹമ്മദ്‌
മാസ്ത്തിഗുഡ്ഡെ, തൗസീഫ് പടുപ്പ്, ഹാഷിഖ് കല്ലടകുറ്റി, സിദ്ദീഖ് കല്ലടകുറ്റി, റിസ്വാൻ,  മുജീബ് , ഹാരിസ്.എ .കെ സലി.റഹീസ് സംബന്ധിച്ചു. 


ശനിയാഴ്ച മണ്ഡലം തലഉദ്ഘാടനവും ഞായറാഴ്ച പഞ്ചായത്ത് തലത്തിലും തിങ്കളാഴ്ച ശാഖ - ക്യാമ്പസ്‌ തലങ്ങളിലും തണ്ണീർകുടങ്ങൾ സ്ഥാപിക്കുമെന്നും നേതാക്കൾ അറീയിച്ചു.

Post a Comment

0 Comments