സംരക്ഷണത്തിന് ആളില്ലാതിനാല്‍ പ്രായമായവര്‍ തെരുവില്‍ അലയേണ്ട സാഹചരമുണ്ടാകുന്നു. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ശരിയായ സംരക്ഷണം ലഭിക്കുന്നില്ല. ഭിന്ന ശേഷിക്കാരും നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു. ഇത്തരം വിഭാഗങ്ങളെ പരിചരിക്കുന്നതിനാണ് മുഹിമ്മാത്ത് പുതിയ സംരംഭം തുടങ്ങുന്നത്.
മുഹിമ്മാത്തില്‍ നടന്ന ചടങ്ങില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാർത്ഥന നടത്തി. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദറൂസി കല്ലക്കട്ട, സയ്യിദ് ഇബ്രാഹീം ഹാദി തങ്ങള്‍ ചൂരി, എ പി അബ്ദുളള മുസ്ലിയാര്‍ മാണിക്കോത്ത്, ബി എസ് അബ്ദുളള കുഞ്ഞി ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹദല്‍ തങ്ങള്‍, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
0 Comments