ഈ സഖ്യം ബി.ജെ.പിക്ക് നേട്ടമായി. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബി.ജെ.പിയുടെ വോട്ട് കൂടി. പ്രായോഗിക രാഷ്ട്രീയത്തിൽ ഇത്തരം ഒത്തുതീർപ്പുകൾ വേണ്ടി വരുമെന്നും രാജഗോപാൽ പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരെ തോൽപ്പിക്കാൻ വോട്ട് ചെയ്യുന്ന കാലം പണ്ടുണ്ടായിരുന്നു. ഏതായാലും ജയിക്കാൻ പോണില്ല. പിന്നെ എന്തിനാ വോട്ടുകളയണേ എന്ന ചിന്തയായിരുന്നു അന്ന്.
ദേശീയതലത്തില്‍ കോണ്‍ഗ്രസാണ്. കേരളത്തില്‍ മുഖ്യ എതിരാളി സി.പി.എമ്മാണ്. മിക്കവാറും എല്ലാ മണ്ഡലങ്ങളിലും ത്രികോണ പോരാട്ടമുണ്ടാകും. ബി.ജെ.പി വളര്‍ന്നു. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമായെന്നും രാജഗോപാൽ അവകാശപ്പെട്ടു.
സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ 'ഡീൽ' ഉണ്ടെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബലാശങ്കറിന്റെ ആരോപണം രാജഗോപാൽ നിഷേധിച്ചു. താൻ ജയിച്ച നേമത്ത് മുരളീധരൻ കരുത്തനായ സ്ഥാനാർഥിയാണ്. കരുണാകരന്റെ പാരമ്പര്യമുള്ള മുരളീധരന് ജനങ്ങളുടെ അംഗീകാരമുണ്ടെന്നും രാജഗോപാൽ പറഞ്ഞു.
0 Comments