NEWS UPDATE

6/recent/ticker-posts

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്; ഗുണ്ടാ നേതാവ് അറസ്റ്റിൽ

ആലപ്പുഴ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിലായി. കോട്ടയം സ്വദേശി ഷംസ് ആണ് അറസ്റ്റിലായത്. സ്വർണക്കടത്ത് സംഘം ബിന്ദുവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുവന്ന് കൈമാറാൻ ക്വട്ടേഷൻ നൽകിയത് ഷംസിൻ്റെ സംഘത്തിനാണ്. ഷംസിൻ്റെ കൂട്ടാളികളായ 4 പേർ നേരത്തെ പിടിയിലായിരുന്നു.[www.malabarflash.com]


തിരുവല്ല സ്വദേശി ബിനോ വർ​ഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീർ, പറവൂർ സ്വദേശി അൻഷാദ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇവരുൾപ്പെടുന്ന സ്വർണ്ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ബിന്ദുവും എന്നാണ് പോലീസ് പറയുന്നത്. പല തവണ ബിന്ദു സ്വർണ്ണം കടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 19നാണ് ബിന്ദു അവസാനമായി സ്വർണ്ണം കടത്തിയത്. അന്ന് ബെൽറ്റിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കിയ നിലയിലാണ് സ്വർണ്ണം കടത്തിയത്.



ഈ സ്വർണ്ണം കൊടുവള്ളിയിലുള്ള രാജേഷിന് കൈമാറണമെന്നായിരുന്നു ധാരണ. എന്നാൽ, ഇത് തെറ്റിച്ചതോടെയാണ് സംഘം ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. സ്വർണ്ണക്കടത്ത് കേസ് ആയതിനാൽ കസ്റ്റംസും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

Post a Comment

0 Comments