NEWS UPDATE

6/recent/ticker-posts

ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗ്ഗീസ് ജോര്‍ജ്ജ് ട്വന്റി ട്വന്റിയില്‍

കൊച്ചി: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗ്ഗീസ് ജോര്‍ജ്ജ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ഉപദേശകസമിതി യോഗത്തില്‍ പങ്കെടുത്തുകൊണ്ടാണ് വര്‍ഗ്ഗീസ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നത്. ട്വന്റി ട്വന്റിയുടെ ഉപദേശക സമിതി അംഗമായും യൂത്ത് കോഡിനേറ്ററായും ജനറല്‍ സെക്രട്ടറിയായും വര്‍ഗ്ഗീസ് ജോര്‍ജ്ജ് പ്രവര്‍ത്തിക്കും. ഉമ്മന്‍ ചാണ്ടിയുടെ മൂത്ത മകള്‍ മരിയയുടെ ഭര്‍ത്താവാണ് വര്‍ഗ്ഗീസ്.[www.malabarflash.com]


വിദേശത്തുള്ള കമ്പനിയുടെ സിഇഒ ആയിരുന്നു. ജോലി ഉപേക്ഷിച്ചാണ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ഉപദേശകസമിതി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് അംഗത്വം നല്‍കി സ്വീകരിച്ചത്.

നടന്‍ ലാലും മരുമകന്‍ അലന്‍ ആന്റണിയും ട്വന്റി ട്വന്റിയില്‍ ചേര്‍ന്നു. ലാലിനെ ഉപദേശക സമിതി അംഗമായി ചുമതലപ്പെടുത്തി. ലാലിന്റെ മരുമകനാണ് യൂത്ത് വിങ് പ്രസിഡന്റ്. പ്രൈവറ്റ് എയര്‍ ലൈന്‍ ക്യാപ്റ്റനാണ് അലന്‍.

സംവിധായകന്‍ സിദ്ദിഖും നടന്‍ സംവിധായകനും ട്വന്റി ട്വന്റിക്കൊപ്പം പ്രവര്‍ത്തിക്കുകയാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിരുന്നു. ശ്രീനിവാസനും സംവിധായകന്‍ സിദ്ധിഖും ഉപദേശക സമിതിയിലുണ്ടാവും. ഇരുവരും മത്സരരംഗത്തില്ല. കേരളം ട്വന്റി ട്വന്റി മോഡല്‍ മാതൃകയാക്കണമെന്നും കേരളമാകെ സജീവമായാല്‍ താന്‍ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Post a Comment

0 Comments