കാഞ്ഞങ്ങാട് ലയണ്‍സ് ബോക്‌സിംഗ് ഹാളില്‍ നടന്ന മത്സരം കാസറകോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ലോക പഞ്ചഗുസ്തി ജേതാവ് എം.വി.പ്രദീഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സര്‍ വര്‍ ടി വി കൃഷ്ണന്‍, ജില്ലാ സൈക്ലിംങ് അസോസിയേഷന്‍ പ്രസിഡണ്ട് വിജയകുമാര്‍ പാലക്കുന്ന്, വെയ്റ്റ് ലിഫ്റ്റിംങ് ചാമ്പ്യന്‍ എ രൂപേഷ്, പഞ്ചഗുസ്തി ദേശീയ താരം ഫൈസല്‍ കണ്ണൂര്‍, ഹോക്കി അസോസിയേഷന്‍ വൈസ് : പ്രസിഡണ്ട് മൂസ പാലക്കുന്ന്, പഞ്ചഗുസ്തി സംസ്ഥാന താരം ഫെന പ്രസംഗിച്ചു.
ജില്ലാ പഞ്ചഗുസ്തി സെക്രട്ടറി പള്ളം നാരായണന്‍ സ്വാഗതവും മുരളി പള്ളം (ട്രഷറര്‍ ജില്ലാ മൗണ്ടനീറിംങ് അസോസിയേഷന്‍) നന്ദിയും പറഞ്ഞു.
വിജയികള്‍ക്ക് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി വി ബാലന്‍ സമ്മാനം വിതരണം ചെയ്തു.
0 Comments