പുത്തിഗെ: സമൂഹത്തിൽ വർധിച്ചു വരുന്ന വിവാഹ ധൂർത്തുകളും അനിസ്ലാമിക കാഴ്ച പാടുകളും തിരുത്താൻ യുവ സമൂഹം തയ്യാറാവണമെന്നും പേരോട് അബ്ദുറഹ്മാൻ സഖാഫി പറത്തു. സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഉറൂസ് മുബാറക് സമാപന സംഗമത്തിൽ ആത്മീയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.[www.malabarflash.com]
സ്രഷ്ടാവിന്റെ അസ്തിത്വം അംഗീകരിക്കാത്തവർ ലോകത്ത് വിരളമാണ്. ആകാശ ഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിന്റെ അസ്തിത്വം വിശ്വസിക്കാൻ തയ്യാറാവാത്തത് ബുദ്ധി ശൂന്യതയുടെ അടയാളമാണ്. അല്ലാഹുവിനെ ചോദ്യം ചെയ്യുന്ന യുക്തിവാദികൾ പുതിയ സാഹചര്യങ്ങളിൽ മറുപടി പറയാൻ കഴിയാതെ നിരർത്ഥക വാദങ്ങൾ ഉന്നയിക്കുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു.
സയ്യിദ് ഹസനുൽ അഹ് ദൽ തങ്ങൾ അധ്യക്ഷത വഹിച്ചു. ബി. എസ്. അബ്ദുല്ലക്കഞ്ഞി ഫൈസി സ്വാഗതവും ഉമർ സഖാഫി കർന്നൂർ നന്ദിയും പറഞ്ഞു.
0 Comments