ആനകളുടെ ദൃശ്യങ്ങള്‍ എപ്പോഴും കൗതുകത്തോടെയാണ് സൈബര്‍ ലോകം കാണുന്നത്. ഇപ്പോഴിതാ പാന്റ്സും ഷർട്ടും ബെൽറ്റും ധരിച്ച് റോഡിലൂടെ നടക്കുന്ന ഒരു ആനയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.[www.malabarflash.com]
വ്യവസായിയായ ആനന്ദ് മഹീന്ദ്ര ആണ് ഈ ചിത്രം തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. പർപ്പിൾ നിറത്തിലുള്ള ഷർട്ടും വെളള നിറത്തിലുള്ള പാന്റ്സും കറുത്ത ബെൽറ്റും ഒക്കെയാണ് ഈ ഫ്രീക്കന്‍ ആനയുടെ വേഷം.
ചിത്രം എവിടെ നിന്ന് പകർത്തിയെന്നത് വ്യക്തമല്ല. 'അവിശ്വസനീയമായ ഇന്ത്യ' എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. ചിത്രം വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി.
Incredible India. Ele-Pant... pic.twitter.com/YMIQoeD97r
— anand mahindra (@anandmahindra) March 3, 2021
0 Comments