കാസർകോട് പെരിയയിൽ എൽ. ഡി. എഫ് യോഗത്തിലാണ് മുഖ്യമന്ത്രി ബോംബിന്റെ കഥ പറഞ്ഞ് എല്ലാവരെയും ആകാക്ഷയിലാക്കിയത്.
സംസ്ഥാന രാഷ്ട്രീയത്തെ മാറ്റിമറിയ്ക്കുന്ന തരത്തിൽ അഞ്ച് ദിവസത്തിനകം വലിയ 'ബോംബ്' വരുമെന്ന് പ്രചാരണം നടക്കുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ നാട് ഏത് ബോംബിനെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
'വരും ദിവസങ്ങളിൽ വലിയ ബോംബ് വരുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. അതിന്റെ പൊരുൾ എല്ലാവർക്കും അറിയാം. ഒരു നുണയും യാഥാർത്ഥ്യത്തിന് മുന്നിൽ നിലനിൽക്കില്ല. അത് മനസിൽ കരുതിയാൽ മതി. നുണയുടെ ആയുസ് യഥാർത്ഥ വസ്തുതകൾ എത്തുന്നത് വരെയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ നുണകൾ പറഞ്ഞാൽ അതിന് മറുപടി പറയാൻ പറ്റില്ലെന്ന് കണ്ടാണ് ചിലത് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. നുണകളെ അതിജീവിക്കും. എൽ.ഡി.എഫിന് തുടർഭരണം ഉറപ്പാണ് - അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായി തേജോവധം ചെയ്യുന്ന പുതിയ നുണക്കഥകൾ വരും കരുതിയിരിക്കണമെന്നും എൽ ഡി എഫ് പ്രവർത്തകർ സംയമനം പാലിക്കണമെന്നും രാവിലെ കാസർകോട്ട് വാർത്താസമ്മേളനത്തിലും പിണറായി പറഞ്ഞിരുന്നു.

0 Comments