NEWS UPDATE

6/recent/ticker-posts

മഞ്ചേശ്വരം മതേതരത്വത്തിൻ്റെ ഉരുക്ക് കോട്ട : പി.കെ. കുഞ്ഞാലിക്കുട്ടി

കുമ്പള:അയൽ സംസ്ഥാനമായ കർണാടകയിൽ ബി.ജെ.പി പയറ്റുന്ന വർഗീയതയേ അതിർത്തിയിൽ മതേതര മതിൽ പണിത് തടഞ്ഞു നിർത്തുന്നത് കോൺഗ്രസും യു.ഡി.എഫുമാണെന്ന് മുസ് ലിം ലീഗ് ദേശിയ ജന: സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.[www.malabarflash.com]

മഞ്ചേശ്വരം മതേതരത്വത്തിൻ്റെ ഉരുക്ക് കോട്ടയാണ്.ഈ മതേതര കോട്ടയെ സംരക്ഷിച്ച് നിർത്താൻ യു.ഡി.എഫിന് മത്രമേ സാധിക്കുകയെന്നും കുഞ്ഞാലികുട്ടി അഭിപ്രായപ്പെട്ടു. 

ബി.ജെ.പി യോട് നേരിട്ട് ഏറ്റുമുട്ടുന്നത് യു.ഡി.എഫ് മാത്രമാണ്. നേമത്ത് കോൺഗ്രസും മഞ്ചേശ്വരത്ത് ലീഗുമാണ് ബി.ജെ.പി യോട് ഫൈറ്റ് ചെയ്യുന്നത്. യു.ഡി.എഫ് വൻ മുന്നേറ്റമുണ്ടാക്കുമെന്നും വലിയ സീറ്റുകളുടെ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

നാമനിർദേശ പത്രിക നേരവണ്ണം പൂരിപ്പിക്കാൻ അറിയാത്തവരാണ് വലിയ വായിൽ വർത്തമാനം പറയുന്നതെന്നും ആകാശയാത്രക്കിടയിൽ ഇനിയും കൂടുതൽ തെറ്റുകൾ ബി.ജെ.പിക്ക് സംഭവിക്കുമെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. 

മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി കുമ്പള ബംബ്രാണയിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.സി. ഖമറുദ്ധീൻ എം.എൽ.എ അധ്യക്ഷനായി. 

രാജ് മോഹൻ ഉണ്ണിത്താൻ എം.പി, യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.ടി അഹമദലി,മുസ് ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് ടി.ഇ. അബ്ദുല്ല, ജന: സെക്രട്ടറി എ. അബ്ദുൽ റഹിമാൻ, യു.ഡി.എഫ് മണ്ഡലം ചെയർമാൻ മഞ്ചുനാഥ ആൾവ, ജന: കൺവീനർ എം. അബ്ബാസ്, വർക്കിംഗ് ചെയർമാൻ ടി.എ മൂസ, അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ്, ദക്ഷിണ കർണാടക ജില്ലാ പഞ്ചായത്ത് അംഗം എം.എസ്. മുഹമ്മദ്, അസീസ് മെരിക്കെ, വി.പി അബ്ദുൽ കാദർ, എം.ബി യൂസുഫ്,ഇബ്രാഹീം പള്ളങ്കോട്,കരിവെള്ളൂർ വിജയൻ, അഷ്റഫ് കർള, എ.കെ. ആരിഫ്, ലക്ഷ്മണൻ, എം.എ ഖാലിദ്, ബഷീർ മുഹമ്മദ് കുഞ്ഞി,സയ്യിദ് സൈഫുള്ള തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ, അഡ്വ.സക്കീർ അഹമദ്,ഗണേഷ് ഭണ്ഡാരി, ലക്ഷ്മൺ പ്രഭു, എ.മുക്താർ, ബി.എം. മുസ്തഫ, അഷ്റഫ് കൊടിയമ്മ, ഉമ്മർ അപ്പോളോ, അസീസ് ഹാജി, സെഡ്.എ കയ്യാർ, അബ്ദുല്ല കണ്ടത്തിൽ, യൂസുഫ് ഉളുവാർ, അസീസ് കളത്തൂർ, നാസർ മൊഗ്രാൽ, സെഡ്.എ മൊഗ്രാൽ,എം.പി ഖാലിദ്, യൂസുഫ് മൊഗർ, അയ്യൂബ് ഉറുമി, ഇബ്രാഹീം ബേരിക്കെ, മുനീർ ബേരിക്കെ, അലി സാഗ്, സിദ്ധീഖ് ദണ്ഡ ഗോളി, മുനീൽ, നിസാർആരിക്കാടി സംസാരിച്ചു.

Post a Comment

0 Comments