ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ 27 വയസുകാരനെയാണ് മരിച്ചതായി ആശുപത്രി അധികൃതർ വിധിയെഴുതി പോസ്റ്റ്മോർട്ടത്തിനായി അയച്ചത്. സ്വകാര്യ ആശുപത്രിയിലാണ് യുവാവിനെ ആദ്യം പ്രവേശിപ്പിച്ചത്.
ഗുരുതരപരിക്കേറ്റ യുവാവിന്റെ ജീവൻ വെന്റിലേറ്റർ സഹായത്തോടെയാണ് നിലനിർത്തിയത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ ഡോക്ടർമാർ വെന്റിലേറ്ററിൽനിന്നും യുവാവിനെ മാറ്റി. മരിച്ചതായി ഡോക്ടർ റിപ്പോർട്ട് നൽകിയതോടെ പോസ്റ്റ്മോർട്ടത്തിനായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇവിടെ പോസ്റ്റ്മോർട്ടത്തിനായി മേശപ്പുറത്ത് കിടത്തിയപ്പോഴാണ് ശരീരം ചലിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഉടനെ യുവാവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി ബന്ധുക്കൾ പറയുന്നു.
0 Comments