ഈരാറ്റുപേട്ട: വോട്ട് ചോദിക്കാനെത്തിയ ജനപക്ഷം സ്ഥാനാർഥിയും പൂഞ്ഞാർ എം.എൽ.എയുമായ പി.സി ജോർജിനെ കൂക്കിവിളിച്ച് നാട്ടുകാർ. അരിശം കയറിയ പി.സി ജോർജ് തിരിച്ച് തെറി വിളിച്ചാണ് മടങ്ങിയത്. തീക്കോയി പഞ്ചായത്തിൽ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ.[www.malabarflash.com]
പ്രതിഷേധിച്ചവരോട് പി.സി ജോർജ് പറഞ്ഞതിങ്ങനെ: ''നിങ്ങളിൽ സൗകര്യമുള്ളവർ എനിക്ക് വോട്ടുചെയ്യുക. ഇല്ലെങ്കിലും കുഴപ്പമില്ല. നിന്‍റെയൊക്കെ വീട്ടിൽ കാരണവൻമാർ ഇങ്ങനെയാണോ പഠിപ്പിച്ചത്. കാരണവൻമാർ നന്നായാലേ മക്കൾ നന്നാകൂ. അതിനായി അല്ലാഹുവിനോട് പ്രാർഥിക്കാം. ഞാൻ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി കൊടുത്താൽ നിങ്ങളൊക്കെ അകത്തുപോകും. ഞാൻ ഈരാറ്റുപേട്ടയിൽ തന്നെ കാണും''. കൂടെ ഏതാനും സഭ്യമല്ലാത്ത പ്രയോഗങ്ങളും നടത്തിയാണ് പി.സി ജോർജ് മടങ്ങിയത്.
കഴിഞ്ഞ തവണ തനിച്ച് മത്സരിച്ച് വിജയിച്ച പി.സി ജോർജ് എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ സ്വീകരിക്കാത്തതിനാൽ ബി.ജെ.പിക്കൊപ്പം ചേക്കേറിയിരുന്നു. മുസ്ലിം, ദലിത് വിഭാഗങ്ങൾക്കെതിരായ പി.സി ജോർജ്ജിന്‍റെ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു.
0 Comments