NEWS UPDATE

6/recent/ticker-posts

പഞ്ചാബിൽ ബി.ജെ.പി എം.എൽ.എയെ കർഷകർ വളഞ്ഞിട്ട് മർദിച്ചു; വസ്ത്രം വലിച്ചുകീറി

ചണ്ഡിഗഢ്​: വാർത്താസമ്മേളനത്തിനെത്തിയ ബി.ജെ.പി എം.എൽ.എയെ കൈകാര്യം ചെയ്ത് പഞ്ചാബിലെ കർഷകർ. എം.എൽ.എയെ കൈയേറ്റം ചെയ്ത് വസ്ത്രം കീറുകയും കരിമഷി ഒഴിക്കുകയും ചെയ്തു. [www.malabarflash.com]

മുക്​തസറിലെ മലൂട്ടിൽ അബോഹർ എം.എൽ.എ അരുൺ നാരംഗാണ്​ കർഷകരോഷത്തിനിരയായത്​. വാർത്താസമ്മേളനം അനുവദിക്കില്ലെന്ന്​ ശാഠ്യംപിടിച്ച കർഷകർ മർദിക്കുകയും വസ്​ത്രം വലിച്ചു കീറുകയും ചെയ്​തതായി പോലീസ്​ പറഞ്ഞു​. 

പോലീസ്​ ഏറെ പണിപ്പെട്ടാണ്​ ​ ഇദ്ദേഹത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക്​ മാറ്റിയത്​. സംഭവത്തിനിടെ പരിക്കേറ്റ പോലീസ്​ ഉദ്യോഗസ്​ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ അപലപിച്ച മു​ഖ്യമന്ത്രി കാപ്​റ്റൻ അമരീന്ദർ സിങ്​ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന്​ മുന്നറിയിപ്പ്​ നൽകി. 

ഇത്തരം പ്രവർത്തനങ്ങളെ അംഗീകരിക്കുന്നില്ലെന്നും സമാധാനപരമായ സമരരീതികൾ മാത്രം സ്വീകരിക്കണമെന്നും സംയുക്​ത കിസാൻ മോർച്ച നേതാവ്​ ഡോ. ദർശൻപാൽ അറിയിച്ചു.

Post a Comment

0 Comments