പറവൂർ: പുത്തൻവേലിക്കരയിൽ ഭിന്നശേഷിക്കാരനായ മകനോടൊപ്പം താമസിച്ചിരുന്ന വീട്ടമ്മയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ആസാം സ്വദേശിയായ പരിമൾ സാഹു(മുന്ന-26)വിന് കോടതി വധശിക്ഷ വിധിച്ചു.[www.malabarflash.com]
ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിനാണു വധശിക്ഷ. കൊലപാതകത്തിനു ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളിവു നശിപ്പിച്ചതിനു മൂന്നു വർഷം തടവും 10,000 രൂപ പിഴയും വീട്ടിൽ അതിക്രമിച്ചു കടന്നതിനു 10,000 രൂപയും വിധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ മകനു 2,20,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും പറവൂർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ കോടതി ജഡ്ജി മുരളിഗോപാല്‍ പണ്ടാല വിധിച്ചു.
61 വയസുള്ള വീട്ടമ്മ 2018 മാർച്ച് 18നു രാത്രി 11.45നും 1.35നും മധ്യേയാണു കൊല്ലപ്പെട്ടത്. ഒരു കോഴിക്കടയിലെ ഡ്രൈവറായിരുന്ന പരിമൾ വീട്ടമ്മയുടെ വീട്ടുവളപ്പിലുള്ള കെട്ടിടത്തിൽ വാടകയ്ക്കു താമസിച്ചിരുന്ന സമയത്താണു കൊലപാതകം നടത്തിയത്. വീട്ടമ്മയുടെ വിശ്വസ്തൻ കൂടിയായിരുന്നു ഇയാൾ. കഴുത്തില്‍ കുരുക്കിട്ടാണു വീട്ടമ്മയെ കൊലപ്പെടുത്തിയത്. തലയിലും കഴുത്തിലും ആഴത്തിൽ മുറിവുണ്ടായിരുന്നു. മുറിയിലെ കട്ടിലിനും ഭിത്തിക്കുമിടയിൽ രക്തത്തിൽ കുളിച്ചാണു മൃതദേഹം കിടന്നിരുന്നത്.
സംഭവം നടന്ന് ഏതാനും മണിക്കറുകൾക്കുള്ളിൽ പോലീസ് പ്രതിയെ പിടികൂടിയിരുന്നു. അന്നത്തെ ആലുവ എസിപി സുജിത്ത് ദാസ്, വടക്കേക്കര സിഐ എം.കെ. മുരളി എന്നിവരുടെ നേതൃത്വത്തിലാണു കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകരായ പി. ശ്രീറാം, എം.ബി. ഷാജി, ജ്യോതി അനിൽകുമാർ, കെ.കെ. സാജിത എന്നിവർ ഹാജരായി.
പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകരായ പി. ശ്രീറാം, എം.ബി. ഷാജി, ജ്യോതി അനിൽകുമാർ, കെ.കെ. സാജിത എന്നിവർ ഹാജരായി.
0 Comments