NEWS UPDATE

6/recent/ticker-posts

പ്രദീപ് കുമാറിന് പകരം കോഴിക്കോട് നോർത്തിൽ രഞ്ജിത്ത് ഇടത് സ്ഥാനാർഥി

കോഴിക്കോട്:  സിറ്റിംഗ് എം എല്‍ എ. എ പ്രദീപ് കുമാറിന് പകരം കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ഇടത് മുന്നണി സ്ഥാനാര്‍ഥിയാകും. ഇതുസംബന്ധിച്ച് സി പി എം ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായെന്നാണ് വിവരം. മത്സരിക്കാന്‍ തയ്യാറാണെന്ന് രഞ്ജിത് സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു.[www.malabarflsh.com]


ഇടതുപക്ഷ സഹയാത്രികന്‍ കൂടിയാണ് രഞ്ജിത്. പൊതുസമ്മതരെ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് രഞ്ജിത്തിന്റെ പേര് സി പി എം പരിഗണിച്ചത്. കോഴിക്കോട് ജില്ലയിലെ സി പി എമ്മിന്റെ നാല് സിറ്റിംഗ് എം എല്‍ എമാരും ഇത്തവണ മത്സര രംഗത്തുണ്ടാകില്ല.


കെ എസ് യു അധ്യക്ഷന്‍ അഭിജിത്തിനെയാണ് യു ഡി എഫ് കോഴിക്കോട് നോര്‍ത്തില്‍ പരിഗണിക്കുന്നത്. ബി ജെ പിക്കായി എം ടി രമേശ് മത്സരത്തിനിറങ്ങുമെന്നും സൂചനയുണ്ട്.

Post a Comment

0 Comments