മലപ്പുറം: വീഡിയോയില്‍ കൃത്രിമം നടത്തി പ്രചരിപ്പിക്കുന്നുവെന്ന് പരാതി നല്‍കി മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്‌ലിംലീഗ് നേതാവുമായ എംപി അബ്ദുസമദ് സമദാനി.[www.malabarflash.com]
സമദാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗ വീഡിയോയില്‍ സാമ്യമായ ശബ്ദം ഉപയോഗിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാക്കി പ്രചരിപ്പിക്കുന്നതിനെ തുടര്‍ന്നാണ് പരാതി.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍, മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട്, റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ മലപ്പുറം ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി യുഡിഎഫ് നല്‍കി.
0 Comments