NEWS UPDATE

6/recent/ticker-posts

ഏപ്രിൽ പകുതിയോടെ രാജ്യത്ത് കോവിഡ് തരംഗം തീവ്രമാകുമെന്ന് എസ്.ബി.ഐ. റിപ്പോർട്ട്

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം ഏപ്രിൽ പകുതിയോടെ തീവ്രമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) റിപ്പോർട്ട്. രണ്ടാം തരംഗം ഫെബ്രുവരി 15 മുതൽ കണക്കാക്കുമ്പോൾ 100 ദിവസം വരെ നീണ്ടുനിൽക്കാമെന്നും ഈയൊരു കാലയളവിൽ 25 ലക്ഷം പേർക്കെങ്കിലും രോഗം ബാധിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.[www.malabarflash.com]


ഇനിയൊരു അടച്ചിടലും നിയന്ത്രണങ്ങളും ഫലം കാണില്ല. അതിനാൽ വാക്സിൻ എല്ലാവരിലുമെത്തിക്കണം. നിലവിൽ പ്രതിദിനം 34 ലക്ഷം പേർക്കാണ് വാക്സിൻ നൽകുന്നത്. ഇത് 40-45 ലക്ഷമായി ഉയർത്തണം. 

45 വയസ്സിനുമുകളിലുള്ള പൗരൻമാർക്കുള്ള കുത്തിവെപ്പ് നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കണം -റിപ്പോർട്ടിൽ പറയുന്നു.

Post a Comment

0 Comments